വേണു രാജാമണിയുടെ കേരള ഹൗസിലെ സേവനം സംസ്ഥാന സർക്കാർ അവസാനിപ്പിക്കുന്നു

16ന് കാലവധി അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്‌ചത്തേക്ക് മാത്രം കാലാവധി നീട്ടി നൽകിയത്
വേണു രാജാമണി/ ഫെയ്‌സ്‌ബുക്ക്
വേണു രാജാമണി/ ഫെയ്‌സ്‌ബുക്ക്

തിരുവനന്തപുരം: കേരള ഹൗസിലെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണിയുടെ സേവനം സംസ്ഥാന സര്‍ക്കാർ അവസാനിപ്പിച്ചേക്കും. ഈ മാസം 16ന് കാലവധി അവസാനിക്കാനിരിക്കെ രണ്ട് ആഴ്ചത്തേക്കു മാത്രം കാലാവധി നീട്ടിയ സർക്കാർ ഉത്തരവ് സേവനം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമാണെന്നാണ് സൂചന. 

2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി നിയമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു വര്‍ഷത്തേക്ക് കലാവധി നീട്ടി നല്‍കിയിരുന്നു. ആ കാലാവധി 16ന് അവസാനിക്കുകയാണ്.  സേവന തുടരാനാണെങ്കില്‍ ആറുമാസത്തേക്കോ ഒരു വര്‍ഷത്തേക്കോ കാലാവധി നീട്ടേണ്ടത്. പൊതുഭരണ വകുപ്പിൽ നിന്നും ഇറങ്ങിയ ഉത്തരവ് അനുസരിച്ചു ഈ മാസം 30ന് വേണുരാജാമണിക്ക് സേവനം അവസാനിപ്പിക്കേണ്ടിവരും. 30ന് ശേഷം പദവിയില്‍ തുടരണോ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

വിദേശ മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ നെതര്‍ലെന്‍സ് അംബാസിഡറായ വേണു രാജാമണിയെ നിയമിച്ചിരുന്നത്. എന്നാല്‍ കെവി തോമസ് ക്യാബിനറ്റ് റാങ്കില്‍ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ടതോടെ കേരള ഹൗസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കെവി തോമസാണ്. കെവി തോമസ് വന്നതോടെ വേണു രാജാമണിയുടെ പദവിക്ക് പ്രധാന്യമില്ലെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് കാലാവധി അവസാനിപ്പിക്കുന്നതെന്നാണ് സൂചന. സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കില്‍ ഉന്നതതലത്തില്‍ തീരുമാനമെടുത്താന്‍ ഈ മാസത്തിന് ശേഷം വേണു രാജമണിയുടെ കലാവധി നീട്ടി നല്‍കാനുമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com