കൊല്ലം-എറണാകുളം രാത്രി മെമു ശനിയാഴ്ച മുതൽ കോട്ടയം വഴി; പുനലൂർ–കൊല്ലം മെമുവിന്റെ സമയത്തിലും മാറ്റം; പുതിയ സമയക്രമം ഇങ്ങനെ

പുനലൂർ–കൊല്ലം മെമുവിന്റെ സമയക്രമത്തിലും ഒമ്പതാം തീയതി മുതൽ മാറ്റമുണ്ട്
മെമു ട്രെയിന്‍ / ഫയല്‍
മെമു ട്രെയിന്‍ / ഫയല്‍

കോട്ടയം: കൊല്ലത്തു നിന്നും രാത്രി ആലപ്പുഴ വഴി സർവീസ് നടത്തിയിരുന്ന കൊല്ലം- എറണാകുളം മെമു എക്സ്പ്രസ് ശനിയാഴ്ച മുതൽ കോട്ടയം വഴി സർവീസ് നടത്തും. രാത്രി 09.05 ന് കൊല്ലത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 12.30 ന് എറണാകുളത്തെത്തും. പുനലൂർ–കൊല്ലം മെമുവിന്റെ സമയക്രമത്തിലും ഒമ്പതാം തീയതി മുതൽ മാറ്റമുണ്ട്. 

ദക്ഷിണറെയിൽവേക്കു കീഴിലെ പല ഡിവിഷനുകളിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിനുകളുടെ സർവീസ് ക്രമത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പുതിയ സമയക്രമമാകും പ്രാബല്യത്തിലെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. പുനലൂർ–കൊല്ലം മെമു പുനലൂരിൽ നിന്നും പുറപ്പെടുന്നത് രാത്രി 7.25 ന് ആയിരിക്കും. 

എറണാകുളത്തു നിന്നും പുലർച്ചെ 12.45 നുള്ള മം​ഗലൂരു അന്ത്യോദയ എക്സ്പ്രസ്, 2.15 നുള്ള എറണാകുളം-പൂനെ, എറണാകുളം -നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസുകൾ എന്നീ ട്രെയിനുകളിൽ പോകേണ്ടവർക്ക് കോട്ടയം വഴിയുള്ള മെമു ഉപകാരപ്രദമാണ്.

തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് രാത്രി കോട്ടയത്ത് എത്തുന്ന തിരുവനന്തപുരം-മം​ഗലാപുരം മലബാർ എക്സ്പ്രസ്, കന്യാകുമാരി-ദിബ്രു​ഗഡ് വിവേക് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകലിൽ എത്തുന്ന കോട്ടയം-എറണാകുളം റൂട്ടിലെ യാത്രക്കാർക്കും മെമു സർവീസ് ​ഗുണകരമാണ്.  

കോട്ടയം​ മെമുവിന്റെ സമയക്രമം:

കൊല്ലം- 09.05,  പെരിനാട് – 9.17, മൺറോതുരുത്ത് – 9.24, ശാസ്താംകോട്ട – 9.31, കരുനാഗപ്പള്ളി – 9.41, ഓച്ചിറ – 9.50, കായംകുളം – 9.58, മാവേലിക്കര – 10.08, ചെറിയനാട് – 10.15, ചെങ്ങന്നൂർ – 10.22, തിരുവല്ല – 10.31, ചങ്ങനാശേരി – 10.40, കോട്ടയം – 11.00, ഏറ്റുമാനൂർ – 11.11, കുറുപ്പന്തറ – 11.19, വൈക്കം റോഡ് – 11.27, പിറവം റോഡ് 11.34, മുളന്തുരുത്തി – 11.46, തൃപ്പുണിത്തുറ – 11.57, എറണാകുളം – 12.30. 

പുനലൂർ–കൊല്ലം മെമു - രാത്രി 7.25ന് പുറപ്പെടും. 

മറ്റു സ്റ്റേഷനുകളിലെ സമയക്രമം ഇങ്ങനെ : ആവണീശ്വരം – 7.34, കുറി – 7.40, കൊട്ടാരക്കര – 7.48, എഴുകോൺ – 7.56, കുണ്ടറ ഈസ്റ്റ് – 8.02, കുണ്ടറ – 8.07, ചന്ദനത്തോപ്പ് – 8.15, കിളികൊല്ലൂർ – 8.20, കൊല്ലം – 8.40.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com