ലൈം​ഗിക ബന്ധം പരസ്‌‌പര സമ്മതത്തോടെ, വാട്‌സ്‌ ആപ്പ് ചാറ്റ് പരിശോധിച്ച് കോടതി; പീഡനക്കേസ് പ്രതിക്ക് മുൻകൂർ ജാമ്യം 

ലൈം​ഗിക ബന്ധം പരസ്‌പര സമ്മതത്തോടെയാണെന്ന് വാട്‌സ്‌ ആപ്പ് ചാറ്റിൽ വ്യക്തമായ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പീഡനക്കേസ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ രണ്ടാം പ്രതി കോട്ടയം സ്വദേശി ഉമേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ലൈം​ഗിക ബന്ധം പരസ്‌പര സമ്മതത്തോടെയാണെന്ന് വാട്‌സ്‌ ആപ്പ് ചാറ്റിൽ വ്യക്തമായ സാഹചര്യത്തിലാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ഹർജിക്കാരനും കൂട്ടു പ്രതിയും പരാതിക്കാരിയെ ഹോട്ടൽ മുറിയിൽ മദ്യലഹരിയിലാക്കി പീഡിപ്പിച്ചെന്നും വിഡിയോയിൽ ചിത്രീകരിച്ച് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നുമാണ് പരാതി. പ്രഥമ വിവര മൊഴിയും വാട്‌സ് ആപ്പ് ചാറ്റും കോടതി പരിശോധിച്ചു.  

പ്രതികൾ ഹോട്ടലിൽ ഉണ്ടെന്ന് അറിഞ്ഞുകൊണ്ടു പരാതിക്കാരി സ്വമേധയാ അവിടെ പോയതാണെന്നു വാട്സാപ് ചാറ്റിൽ വ്യക്തമാണ്. പണമിടപാടു നടന്നതിനും തെളിവുണ്ട്. ഈ സാഹചര്യത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി.‌

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com