കാപ്പാട് ബീച്ചിലെ കുതിരയ്ക്ക് പേവിഷബാധയെന്ന് സംശയം: സവാരി നടത്തിയവർ സൂക്ഷിക്കണമെന്ന് നിർദേശം

നിലവിൽ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലാണ് കുതിര
കാപ്പാട് ബീച്ചിൽ കുതിരയെ ​ഗുരുതരാവസ്ഥയിൽ കണ്ടെത്തിയപ്പോൾ/ ടെലിവിഷൻ ദൃശ്യം
കാപ്പാട് ബീച്ചിൽ കുതിരയെ ​ഗുരുതരാവസ്ഥയിൽ കണ്ടെത്തിയപ്പോൾ/ ടെലിവിഷൻ ദൃശ്യം

കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരയ്ക്ക് പേവിഷബാധയേറ്റതായി സംശയം. ആഴ്ചകള്‍ക്ക് മുന്‍പാണ് കുതിരയെ നായ കടിക്കുന്നത്. രണ്ട് ദിവസം മുന്‍പ് കുതിരയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ ഒന്നര വര്‍ഷമായി കാപ്പാട് കടപ്പുറത്ത് ഈ കുതിര സവാരി നടത്തുന്നുണ്ട്. കുതിരയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ കുതിരയെ പരിശോധിച്ചിരുന്നു. നിലവിൽ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലാണ് കുതിര. കുതിരയുടെ ശ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിനു ശേഷമേ പേ വിഷബാധ സ്ഥിരീകരിക്കാനാവൂ. കുതിരയുടെ ഉടമയ്ക്ക് പട്ടിയുടെ കടിയേറ്റതായാണ് നാട്ടുകാർ പറയുന്നത്. 

അതിനിടെ ഓണത്തിന് ബീച്ചിൽ എത്തിയ നിരവധി പേരാണ് ഈ കുതിരയിൽ സവാരി നടത്തിയത്. കുതിരയ്ക്ക് പേ വിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനാൽ കുതിരപ്പുറത്ത് സവാരി നടത്തിയവർ ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യവിദ​ഗ്ദർ അറിയിച്ചു. സവാരി നടക്കിയവർ തൊട്ടടുത്ത ആരോ​ഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിക്കണമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com