തൃശൂരില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; കാറിലെത്തിയ സംഘം മൂന്നര കിലോ ആഭരണങ്ങള്‍ തട്ടിയെടുത്തു

പണി കഴിപ്പിച്ച ആഭരണങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ചെന്നൈ എഗ്മോര്‍ ട്രയിനില്‍ പതിവായി കൊണ്ട് പോകാറ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. കന്യാകുമാരിയിലേക്കു കൊണ്ടുപോവുകയായിരുന്ന മൂന്നര കിലോ സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ സംഘം തട്ടിയെടുത്തു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. 

ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിപി ചെയിന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും നിര്‍മ്മിച്ച മൂന്ന് കിലോ സ്വര്‍ണാഭരണങ്ങള്‍ കന്യാകുമാരി മാര്‍ത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി റെയില്‍വേസ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാറില്‍ എത്തിയ സംഘം തട്ടികൊണ്ടുപോയത്.

ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂര്‍ സ്വദേശി റിന്റോ , അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവര്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് കാറില്‍ എത്തിയ സംഘം തട്ടിയെടുത്തത്. വൈറ്റ് കളര്‍ ഡിസൈര്‍ കാറില്‍ എത്തിയ സംഘമാണ് ആഭരണങ്ങള്‍ തട്ടിയെടുത്തതെന്ന് പറയുന്നു. പണി കഴിപ്പിച്ച ആഭരണങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ചെന്നൈ എഗ്മോര്‍ ട്രയിനില്‍ പതിവായി കൊണ്ട് പോകാറ്. ഇത് അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com