ടിക്കറ്റ് നൽകിയില്ല; ഓൺലൈനിൽ എടുക്കാൻ പറഞ്ഞ് തിരിച്ചയച്ചു, തീയേറ്റർ ഉടമ 25,000 രൂപ നഷ്ടപരിഹാരം നൽകണം

സി​നി​മ കാ​ണാനെത്തിയ ആളെ ടി​ക്ക​റ്റ് ന​ൽ​കാ​തെ ഓ​ൺ​ലൈ​നി​ൽ ടി​ക്ക​റ്റെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച് തി​രി​ച്ച​യ​ച്ച തി​യ​റ്റ​റു​ട​മ 25,000 രൂ​പ നഷ്ടപരിഹാരം നൽകണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: സി​നി​മ കാ​ണാനെത്തിയ ആളെ ടി​ക്ക​റ്റ് ന​ൽ​കാ​തെ ഓ​ൺ​ലൈ​നി​ൽ ടി​ക്ക​റ്റെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച് തി​രി​ച്ച​യ​ച്ച തി​യ​റ്റ​റു​ട​മ 25,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും പ​തി​നാ​യി​രം രൂ​പ കോ​ട​തി ചെ​ല​വും ന​ൽ​കാ​ൻ ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. മ​ഞ്ചേ​രി ക​രു​വ​മ്പ്രം സ്വ​ദേ​ശി ശ്രീ​രാ​ജ് വേ​ണു​ഗോ​പാ​ൽ 2022 ന​വം​ബ​ർ 12ന് ​സു​ഹൃ​ത്തു​മൊ​ന്നി​ച്ച് മ​ഞ്ചേ​രി​യി​ലെ ‘ലാ​ഡ​ർ’ തി​യ​റ്റ​റി​ൽ അ​ടു​ത്ത​ദി​വ​സ​ത്തേ​ക്കു​ള്ള ടി​ക്ക​റ്റി​നാ​യി സ​മീ​പി​ച്ചെ​ങ്കി​ലും ടി​ക്ക​റ്റ് ന​ൽകാ​തെ സ്വ​കാ​ര്യ ഓ​ൺ​ലൈ​ൻ പ്ലാറ്റ്ഫോ​മി​ൽ​നി​ന്ന് വാ​ങ്ങാ​ൻ പ​റ​ഞ്ഞ് തി​രി​ച്ച​യ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. 

ഓ​ൺ​ലൈ​നി​ൽ ടി​ക്ക​റ്റി​നാ​യി 23 രൂ​പ​യും 60 പൈ​സ​യും അ​ധി​കം വാ​ങ്ങു​ന്നെ​ന്നും അ​ത് തി​യ​റ്റ​റു​ട​മ​യും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം ഉ​ട​മ​യും പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​ണെ​ന്നും ഇ​ത് ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം തെ​റ്റാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ശ്രീ​രാ​ജ് ഉ​പ​ഭോ​ക്തൃ ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സ്ഥി​ര​മാ​യി ഈ ​തി​യ​റ്റ​റി​ൽ​നി​ന്ന് സി​നി​മ കാ​ണു​ന്ന പ​രാ​തി​ക്കാ​ര​ൻ ഓ​ൺ​ലൈ​നി​ൽ സ്ഥി​ര​മാ​യി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​ന്റെ​യും അ​ധി​ക​സം​ഖ്യ ഈ​ടാ​ക്കു​ന്ന​തി​ന്റെ​യും രേ​ഖ​ക​ൾ ക​മീ​ഷ​ൻ മു​മ്പാ​കെ ഹാ​ജ​രാ​ക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com