പെരുമ്പാവൂരില്‍ അടച്ചിട്ട മുറിയ്ക്കുള്ളില്‍ ജീര്‍ണിച്ച മൃതദേഹം

പെരുമ്പാവൂര്‍ നഗരത്തില്‍ അടച്ചിട്ട മുറിക്കുള്ളില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ അടച്ചിട്ട മുറിക്കുള്ളില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. എംസി റോഡില്‍ സിഗ്‌നല്‍ ജങ്ഷന് സമീപത്തുള്ള പഴയ കെട്ടിടത്തിന്റെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. 

പ്രദേശത്താകെ ദുര്‍ഗന്ധം പരന്നതോടെ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സുഹൃത്തിനെ കാണാനില്ലെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികള്‍ ഇന്ന് പരാതിയുമായി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. ഈ കെട്ടിടം ഏതാനും വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com