ഫാനിൽ നിന്നും ഷോക്കേറ്റ് നാല് വയസുകാരി മരിച്ചു

ടേബിൾ ഫാനിൽ നിന്നാണ് ഷോക്കേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ഫാനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലിരുന്ന നാലു വയസുകാരി മരിച്ചു. കിണാശ്ശേരി ഗവ എൽപി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനി അസ്‌ല ഖാത്തൂൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11മണിക്കാണ് വീട്ടിലെ ടേബിൾ ഫാനിൽ നിന്നും കുഞ്ഞിന് ഷോക്കേറ്റത്.

തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്‌ചയോടെ മരിച്ചു. ബിഹാർ സ്വദേശി അജാസുൽ ഖാൻ-എംടി ഹസീന ദമ്പതികളുടെ മകളാണ് അസ്‌ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com