ഇസ്ലാമിലേയും ക്രിസ്തു മതത്തിലേയും മിത്തുകള്‍ പാഠപുസ്തകമാക്കുന്ന സാഹചര്യം വന്നാല്‍ അതിനേയും എതിര്‍ക്കും: എം സ്വരാജ് 

ഇസ്ലാമിലേയും ക്രിസ്തുമതത്തിലേയും മിത്തുകള്‍ പാഠപുസ്തകത്തിലേക്കെത്തുന്ന സാഹചര്യം വന്നാല്‍ അതിനെയും എതിര്‍ക്കുമെന്ന് സിപിഎം നേതാവ് എം സ്വരാജ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: ഇസ്ലാമിലേയും ക്രിസ്തുമതത്തിലേയും മിത്തുകള്‍ പാഠപുസ്തകത്തിലേക്കെത്തുന്ന സാഹചര്യം വന്നാല്‍ അതിനെയും എതിര്‍ക്കുമെന്ന് സിപിഎം നേതാവ് എം സ്വരാജ്. മിത്തുകളെ ശാസ്ത്ര സത്യമാക്കി പാഠപുസ്തകത്തില്‍ തിരുകിക്കയറ്റുന്നതിനെ എതിര്‍ത്ത സ്പീക്കറുടെ പ്രസംഗം വികലമാക്കി അവതരിപ്പിക്കാന്‍ ഗൂഢ ശ്രമം നടന്നു. ഷംസീര്‍ സ്വന്തം മതത്തിലെ മിത്തുകളെക്കുറിച്ച് സംസാരിക്കുന്നില്ലെന്നു വരെ പറഞ്ഞവരുണ്ടെന്നും സ്വരാജ് പറഞ്ഞു. 

മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ സംഘടിപ്പിച്ച 'ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മോദി സര്‍ക്കാറാണ്. ഇന്ന് കാണുന്ന വിധത്തില്‍ രാജ്യം നിലനില്‍ക്കുമോ എന്ന് ആശങ്കപ്പെടേണ്ട സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com