കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മൊഴികളിൽ പൊരുത്തക്കേട്; എസി മൊയ്തീൻ എംഎൽഎ അടക്കമുള്ളവർക്ക് വീണ്ടും ഇഡി നോട്ടീസ്

സിപിഎം നേതാക്കളും കൗൺസിലർമാരുമായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും
എസി മൊയ്തീന്‍ ചോദ്യം ചെയ്യലിന് എത്തുന്നു/എക്‌സ്പ്രസ്
എസി മൊയ്തീന്‍ ചോദ്യം ചെയ്യലിന് എത്തുന്നു/എക്‌സ്പ്രസ്

 
തൃശൂർ:
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ മുൻ മന്ത്രി എസി മൊയ്തീൻ എംഎൽഎ അടക്കമുള്ളവർക്ക് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അടുത്ത ചൊവ്വാഴ്ച മൊയ്തീൻ ചോദ്യം ചെയ്യലിനു വീണ്ടും ഹാജരാകണം. ഈ മാസം 19നു രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.

സിപിഎം നേതാക്കളും കൗൺസിലർമാരുമായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. ബെനാമി വായ്പകളുടെ മറവിൽ കരുവന്നൂർ ബാങ്കിൽ നടത്തിയ 300 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു മൊയ്തീൻ എംഎൽഎയും അദ്ദേഹത്തിന്റെ അടുപ്പക്കാരായ തദ്ദേശ ജനപ്രതിനിധികളും നൽകിയ മൊഴികളിൽ പൊരുത്തക്കേടുണ്ട്. 

സ്വത്ത് വിവരങ്ങൾ, ബാങ്ക് നിക്ഷേപ രേഖകൾ എന്നിവ പൂർണമായി ഹാജരാക്കാൻ മൊയ്തീൻ എംഎൽഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ​ഹാജരായപ്പോൾ ഇവ പൂർണമായി നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com