നിപയില്‍ ആശ്വാസം; 11 സാംപിളുകള്‍ കൂടി നെഗറ്റിവ്; ആദ്യം ബാധിച്ചയാളുടെ രോഗ ഉറവിടം കണ്ടെത്താന്‍ ശ്രമമെന്ന് മന്ത്രി

ആദ്യം മരിച്ചയാള്‍ക്ക് എങ്ങനെ അസുഖം വന്നെന്നു കണ്ടെത്താന്‍ ശ്രമം തുടരുകയാണ്
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍/ടിവി ദൃശ്യം
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍/ടിവി ദൃശ്യം

കോഴിക്കോട്:  നിപ സ്ഥിരീകരിച്ചയാളുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുടെ 11 സാംപിളുകള്‍ കൂടി നെഗറ്റിവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌കിലുള്ളവരുടെ 94 സാംപിളുകള്‍ ഇതുവരെ നെഗറ്റിവ് ആയതായി നിപ അവലോകന യോഗത്തിനു ശേഷം ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

മെഡിക്കല്‍ കോളജില്‍ നിലവില്‍ 21 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. ഐഎംസിഎച്ചില്‍ രണ്ടു കുഞ്ഞുങ്ങള്‍ക്കൂടിയുണ്ട്. രണ്ടു സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജിലുമാണ് പോസിറ്റിവ് ആയവര്‍ ഉള്ളത്. ഇവിടെയെല്ലാം മെഡിക്കല്‍ ബോര്‍ഡുകള്‍ നിലവില്‍ വന്നു, എല്ലാവരുടെയും നില തൃപ്തികരമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.

ആദ്യം മരിച്ച വ്യക്തിയുടെ ഒന്‍പതു വയസ്സുള്ള കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്. എന്നാല്‍ കുട്ടിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ആദ്യം മരിച്ചയാള്‍ക്ക് എങ്ങനെ അസുഖം വന്നെന്നു കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അദ്ദേഹത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ലഭ്യമാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരും. ഇരുപത്തിരണ്ടാം തീയതിക്കടുത്താവണം അദ്ദേഹത്തിനു രോഗം വന്നത്. അതിനു മുമ്പുള്ള ദിവസങ്ങളിലെ യാത്രയും മറ്റുമാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നത്. അതിലൂടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാവുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com