മേയർ ആര്യ തിരികെ ജോലിയിലേക്ക്, കൂട്ടിന് കുഞ്ഞു ദുവയും; വൈറൽ ചിത്രം

കഴിഞ്ഞ മാസം പത്തിനാണ് ആര്യയ്ക്കും സച്ചിൻ ദേവിനും പെൺകുഞ്ഞ് ജനിച്ചത്
മേയർ ആര്യ രാജേന്ദ്രൻ ഓഫീസിൽ/ ഫെയ്‌സ്‌‌ബുക്ക്
മേയർ ആര്യ രാജേന്ദ്രൻ ഓഫീസിൽ/ ഫെയ്‌സ്‌‌ബുക്ക്

രു കയ്യിൽ കുഞ്ഞ്, മറുകൈ കൊണ്ട് ഫയലുകൾ നോക്കുന്ന മേയർ ആര്യ രാജേന്ദ്രന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ആഘോഷമാകുന്നത്. കഴിഞ്ഞ മാസം പത്തിനാണ് ആര്യയ്ക്കും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിനും പെൺകുഞ്ഞ് ജനിച്ചത്. തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലായിരുന്നു പ്രസവം.

ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നിരവധി ആളുകളാണ് ആര്യയുടെയും കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 2022 സെപ്റ്റംബർ നാലിനായിരുന്നു ആര്യയുടെയും കോഴിക്കോട് ബാലുശേരി എംഎൽഎയായ സച്ചിൻദേവിന്റെയും വിവാഹം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com