നിപ മരണം നടന്ന വീട്ടിൽ താമസിച്ചു, ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങി ദമ്പതികൾ; കേസെടുക്കുമെന്ന് പൊലീസ് 

നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡിലെ വീട്ടിലാണ് ദമ്പതികൾ ക്വാറന്റീനിൽ കഴിഞ്ഞിരുന്നത്. ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഇരുവരും പുറത്തുപോയതായി കണ്ടെത്തി
എക്സ്പ്രസ് ഫോട്ടോ/ ചിത്രം: ​ഗോകുൽ ഇ
എക്സ്പ്രസ് ഫോട്ടോ/ ചിത്രം: ​ഗോകുൽ ഇ

നാദാപുരം: നിപ ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളായ ദമ്പതികൾ ക്വാറന്റീൻ ലംഘിച്ചതായി കണ്ടെത്തി. നിപ മരണം നടന്ന മരുതോങ്കര കള്ളാട്ടെ വീട്ടിൽ ഇവർ രണ്ടുദിവസത്തിലധികം താമസിച്ചിരുന്നു. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡിലെ വീട്ടിലാണ് ദമ്പതികൾ ക്വാറന്റീനിൽ കഴിഞ്ഞിരുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് വീട്ടുകാരായ യുവതിയും ഭർത്താവും പുറത്തുപോയതായി കണ്ടെത്തിയത്.

ഏഴുപേർ ക്വാറന്റീനിൽ കഴിയുന്ന നാദാപുരത്ത് സ്രവ പരിശോധനയ്ക്കുള്ള സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കിയിരുന്നു. മൊബൈൽ ലാബ് സംവിധാനത്തിലൂടെയുള്ള പരിശോധനയ്ക്ക് നാദാപുരം ഗവ. താലൂക്കാശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ പി എച്ച്  എൻ വിസ്മയ, ആശാവർക്കർ അനില എന്നിവർ വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തിയപ്പോൾ യുവതിയും ഭർത്താവും സ്ഥലത്തില്ലായിരുന്നു. ഈ സമയം കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയും ഭർത്താവും രാവിലെ വീട്ടിൽനിന്ന് പുറത്തുപോയെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ അറിഞ്ഞത്. 

ഉദ്യോഗസ്ഥർ ഇവരുടെ വിവരം നാദാപുരം പൊലീസിന് കൈമാറി. പകർച്ചവ്യാധിനിയന്ത്രണ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com