പി എം ആര്‍ഷോയുടെ ഗൂഢാലോചന പരാതി; മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ തെളിവില്ലെന്ന് പൊലീസ്

പി എം ആര്‍ഷോ നല്‍കിയ കേസില്‍ മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിന് എതിരെ തെളിവില്ലെന്ന് പൊലീസ്
പി എം ആര്‍ഷോ/ഫയല്‍
പി എം ആര്‍ഷോ/ഫയല്‍


കൊച്ചി: മഹാരാജാസ് കോളജിലെ മാര്‍ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ നല്‍കിയ കേസില്‍ മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിന് എതിരെ തെളിവില്ലെന്ന് പൊലീസ്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ തെളിവില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 

കൂട്ടുപ്രതികളായിരുന്ന മഹാരാജാസ് കോളജ് പ്രിന്‍സിപ്പില്‍, കെഎസ്‌യു നേതാക്കള്‍ എന്നിവര്‍ക്കെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആര്‍ഷോയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. ലൈവ് വാര്‍ത്ത റിപ്പോര്‍ട്ടിങിന് എത്തിയ റിപ്പോര്‍ക്കെതിരെ കേസെടുത്തത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. 

മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്കു മാര്‍ക്കോ ഗ്രേഡോ ഇല്ലെങ്കിലും 'പാസ്ഡ്' എന്നു രേഖപ്പെടുത്തിയിരുന്നതാണ് വിവാദമായത്. ആദ്യം ആര്‍ഷോയെ തള്ളിപ്പറഞ്ഞ കോളജ് അധികൃതര്‍ പിന്നീട്, സാങ്കേതിക തടസ്സം മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com