പ്രകൃതി വിരുദ്ധ പീഡനം, പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണി; 60കാരന് 40 വർഷം കഠിന തടവ്, പിഴ

ഇതേ വർഷം മറ്റ് രണ്ട് കേസുകൾ കൂടി പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു
മൊയ്തുട്ടി
മൊയ്തുട്ടി

കൽപ്പറ്റ: പോക്സോ കേസിൽ വയോധികനു 40 വർഷത്തെ കഠിന തടവും പിഴയും. 35,000 രൂപയാണ് പിഴയൊടുക്കേണ്ടത്. പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടൻ വീട്ടിൽ മൊയ്തുട്ടി (60)യെയാണ് ശിക്ഷിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രത്യേക ജഡ്ജി വി അനസാണ് ശിക്ഷ വിധിച്ചത്. പഠിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. 

2020ലാണ് കേസിനാസ്പദ​മായ സംഭവം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ തുടർച്ചയായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഇയാൾ പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഇതേ വർഷം മറ്റ് രണ്ട് കേസുകൾ കൂടി പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. 

അന്നത്തെ പടിഞ്ഞാറത്തറ സ്റ്റേഷൻ എസ്എച്ഒയും നിലവിൽ വയനാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുമായ എൻഒ സിബിയുടെ നേതൃത്വത്തിലുള്ള പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ടിജി മോഹൻദാസ് ഹാജരായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com