അട്ടപ്പാടി മധു കൊലക്കേസ്; പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ കുടുംബം; ഹൈക്കോടതിയില്‍ സങ്കടഹര്‍ജി നല്‍കും

കുടുംബമോ, സമരസമിതിയെയോ അറിയാതയാണ് നിയമനമെന്നും മല്ലിയമ്മ പറഞ്ഞു.
കൊല്ലപ്പെട്ട മധു/ ഫയല്‍
കൊല്ലപ്പെട്ട മധു/ ഫയല്‍

കൊച്ചി: അട്ടപ്പാടി മധു കൊലപാതകക്കേസില്‍ അഡ്വ. കെപി സതീശനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മധുവിന്റെ അമ്മ. കുടുംബമോ, സമരസമിതിയെയോ അറിയാതയാണ് നിയമനമെന്നും മല്ലിയമ്മ പറഞ്ഞു. ഇതിനെതിരെ നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കും. 

കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള അപ്പീല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ അഡ്വ. കെപി സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്. തങ്ങള്‍ പ്രോസിക്യൂട്ടറാക്കണമെന്ന് ആവശ്യപ്പെട്ട അഡ്വ. പിവി ജീവേഷിനെയും കേസില്‍ വിചാരണക്കോടതിയില്‍ ഹാജരായ രാജേഷ് എം മേനോന്‍ അടക്കമുള്ളവരുടെ പേരുകളാണ്. എന്നാല്‍ അതിനുവിരുദ്ധമായാണ് സര്‍ക്കാരിന്റെ നടപടിയുണ്ടായതെന്നും മല്ലിയമ്മ പറഞ്ഞു. 

ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെയാണ് പ്രോസിക്യൂട്ടറെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com