കൈക്കൂലി വാങ്ങിയ പണം ചെരിപ്പിനുള്ളില്‍;  കൊച്ചി നരസഭയിലെ ക്ലര്‍ക്ക് വിജിലന്‍സിന്റെ പിടിയില്‍

വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് സുബിനാണ് അറസ്റ്റിലായത്.
കൈക്കൂലിയായി വാങ്ങിയ പണം ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍
കൈക്കൂലിയായി വാങ്ങിയ പണം ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭാ ഉദ്യോഗസ്ഥന്‍ പിടിയില്‍. വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് സുബിനാണ് അറസ്റ്റിലായത്. രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത്

കടവന്ത്രയില്‍ മിമിക്രി അസോസിയേഷന്‍ എറണാകുളം ജില്ലാവിഭാഗത്തിനായി ഒരു ഓഫീസ് തുടങ്ങിയിരുന്നു. അതിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 900 രൂപ ഇയാള്‍ കൈക്കൂലിയായി കൈപ്പറ്റിയിരുന്നു. പിന്നീട് തുടര്‍നടപടികള്‍ക്കായി രണ്ടായിരം രൂപ ആവശ്യപ്പെട്ടു. അസോസിയേഷന്‍ ആ വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. വാങ്ങിയ പണം ഇയാള്‍ ചെരിപ്പിന്റ അടിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഏറെ നേരത്തെ പരിശോധനക്ക് ശേഷമാണ് ഇയാളില്‍ നിന്ന് പണം കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com