പിതൃത്വത്തില്‍ സംശയം ഉള്ളതിന്റെ പേരില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല; ഹൈക്കോടതി

ഗര്‍ഭധാരണസമയത്ത് ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ പറയുന്നില്ലെന്ന് കുടുംബകോടതി
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: പിതൃത്വത്തില്‍ സംശയമുണ്ട് എന്നതിന്റെ പേരില്‍ മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്ന് ഹൈക്കോടതി. എല്ലാ കേസുകളിലും ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല. അനിവാര്യമായ, അപൂര്‍വവും അസാധാരണവുമായ കേസുകളില്‍മാത്രമേ ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് ഉത്തരവിടാവൂവെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. 

പിതൃത്വപരിശോധനയ്ക്ക് ഉത്തരവിടണമെന്ന ആവശ്യം തള്ളിയ പറവൂര്‍ കുടുംബകോടതി വിധിക്കെതിരെ യുവാവ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടരുതെന്ന് കോടതി പറഞ്ഞു. 

വിദേശത്ത് ജോലി ചെയ്തിരുന്ന ഹര്‍ജിക്കാരന്‍ 2004ലാണ് വിവാഹിതനായത്. രണ്ടുതവണ ഭാര്യയെ വിദേശത്ത് കൊണ്ടുപോയി. 2005 ഫെബ്രുവരി 12 മുതല്‍ മെയ് 12 വരെ ഇരുവരും ഒമാനില്‍ താമസിച്ചിരുന്നു. 2006ല്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു. മാനസികപ്രശ്‌നങ്ങളുള്ള ഭാര്യയുമായി ശാരീരികബന്ധത്തിന് സാധ്യതയില്ലാത്തതിനാല്‍ ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഇതിനുശേഷം കുട്ടിയുടെ പിതൃത്വത്തില്‍ സംശയമുന്നയിച്ച യുവാവ്, ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പറവൂര്‍ കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിക്ക് ജീവനാംശം നല്‍കാതിരിക്കാനാണ് പിതൃത്വത്തില്‍ സംശയമുന്നയിക്കുന്നതെന്നാണ് എതിര്‍കക്ഷി വാദിച്ചത്. 

ഗര്‍ഭധാരണസമയത്ത് ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ പറയുന്നില്ലെന്ന് കുടുംബകോടതി നിരീക്ഷിച്ചു. മാത്രമല്ല, കുട്ടിയുടെ പിതൃത്വം പൂര്‍ണമായും നിഷേധിക്കുന്നുമില്ല. സംശയംമാത്രമാണുള്ളത് എന്നതിനാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്നും വിലയിരുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com