പാറശാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു; സഹപാഠികള്‍ക്കെതിരെ പരാതി 

പാറശാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു
സ്കൂൾ വിദ്യാർഥിയുടെ കൈ ഒടിഞ്ഞതിന്റെ എക്സറേ ദൃശ്യം
സ്കൂൾ വിദ്യാർഥിയുടെ കൈ ഒടിഞ്ഞതിന്റെ എക്സറേ ദൃശ്യം
Published on
Updated on

തിരുവനന്തപുരം: പാറശാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു. പാറശാല ജിഎച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കൃഷ്ണകുമാറിനാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് മര്‍ദ്ദനമെന്നാണ് പരാതി.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഉച്ചയ്ക്ക് സ്‌കൂളില്‍ വച്ച് രണ്ടുവിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നം ഉണ്ടായി. ക്ലാസ് ലീഡര്‍ എന്ന നിലയില്‍ കൃഷ്ണകുമാര്‍ വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ഇക്കാര്യം കൃഷ്ണകുമാര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. വൈകീട്ട് മൂന്ന് മണിയോടെ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചത് എന്തിനാണ് എന്ന് ചോദിച്ച് രണ്ടു വിദ്യാര്‍ഥികള്‍ കൃഷ്ണകുമാറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വാക്കുതര്‍ക്കത്തിനിടെ കുപിതരായ സഹപാഠികള്‍ കൃഷ്ണകുമാറിന്റെ കൈ തല്ലിയൊടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.

ഉടന്‍ തന്നെ പാറശാല താലൂക്ക് ആശുപത്രിയില്‍ കൃഷ്ണ കുമാര്‍ ചികിത്സ തേടി. കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ പാറശാല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com