തൃശൂര്‍ - എറണാകുളം 440 രൂപ; പുതിയ വന്ദേ ഭാരത് റിസര്‍വേഷന്‍ തുടങ്ങി

കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ റിസര്‍വേഷന്‍ തുടങ്ങി
പുതിയ വന്ദേ ഭാരത് ട്രെയിന്‍/റെയില്‍വേ ട്വീറ്റ് ചെയ്ത ചിത്രം
പുതിയ വന്ദേ ഭാരത് ട്രെയിന്‍/റെയില്‍വേ ട്വീറ്റ് ചെയ്ത ചിത്രം

തൃശൂര്‍: കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ റിസര്‍വേഷന്‍ തുടങ്ങി. തിരുവനന്തപുരം -കാസര്‍ക്കോട് 26 മുതലും തിരിച്ച് 27 മുതലുമാണ് സര്‍വീസ്. 

തൃശൂരില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഭക്ഷണമുള്‍പ്പടെയുള്ള യാത്രാനിരക്കുകള്‍; എക്‌സിക്യൂട്ടീവ് നിരക്ക് ബ്രാക്കറ്റില്‍. എറണാകുളം 440 (830), ആലപ്പുഴ  505 (970), കൊല്ലം 870 (1505), തിരുവനന്തപുരം 975 (1705), ഷൊര്‍ണൂര്‍ 380 (705), തിരൂര്‍ 645 (1060), കോഴിക്കോട് 685 (1145), കണ്ണൂര്‍ 855 (1475), കാസര്‍ക്കോട് 995 (1755). 

ഭക്ഷണം ഒഴിവാക്കിയും ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്.

തിരൂര്‍ ഉള്‍പ്പെടെ പത്തു സ്റ്റോപ്പുകള്‍, സമയക്രമം ഇങ്ങനെ

കാസര്‍ക്കോട് തിരുവനന്തപുരം (ട്രെയിന്‍ നമ്പര്‍ 20631)

കാസര്‍ക്കോട്: 7.00
കണ്ണൂര്‍: 7.55
കോഴിക്കോട്: 8.57
തിരൂര്‍: 9.22
ഷൊര്‍ണൂര്‍: 9.58
തൃശൂര്‍: 10.38
എറണാകുളം: 11.45
ആലപ്പുഴ: 12.32
കൊല്ലം: 1.40
തിരുവനന്തപുരം: 3.05

തിരുവനന്തപുരം കാസര്‍ക്കോട് (ട്രെയിന്‍ നമ്പര്‍ 20632)

തിരുവനന്തപുരം: 4.05
കൊല്ലം: 4.53
ആലപ്പുഴ: 5.55
എറണാകുളം: 6.35
തൃശൂര്‍: 7.40
ഷൊര്‍ണൂര്‍: 8.15
തിരൂര്‍: 8.52
കോഴിക്കോട്: 9.23
കണ്ണൂര്‍: 10.24
കാസര്‍ക്കോട്: 11.58

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com