'ഇത് ശരിയായ ഏര്‍പ്പാട് അല്ലല്ലോ'; പ്രസംഗം  തീരുംമുന്‍പേ അനൗണ്‍സ്‌മെന്റ്; ക്ഷുഭിതനായി മുഖ്യമന്ത്രി പൊതുവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

ഔപചാരികമായി പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞുതീരും മുന്‍പേ വേദിയില്‍ അനൗണ്‍സ്‌മെന്റ് കേട്ടതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു.
കാസര്‍കോട് പൊതുവേദിയില്‍ നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോകുന്ന മുഖ്യമന്ത്രി
കാസര്‍കോട് പൊതുവേദിയില്‍ നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോകുന്ന മുഖ്യമന്ത്രി

കാസര്‍കോട്: കാസര്‍കോട് പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസാരിച്ചുതീരും മുന്‍പേ അനൗണ്‍സ്‌മെന്റ് നടത്തിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ബേഡടുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. 

ഔപചാരികമായി പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞുതീരും മുന്‍പേ വേദിയില്‍ അനൗണ്‍സ്‌മെന്റ് കേട്ടതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. 'താന്‍ സംസാരിച്ച് തീരും മുന്‍പേ അനൗണ്‍സ്‌മെന്റ് നടത്തുന്നത് ശരിയായ ഏര്‍പ്പാട് അല്ലല്ലോ. താന്‍ സംസാരിച്ച് തീര്‍ത്തിട്ടല്ലേ അനൗണ്‍സ്‌മെന്റ് വേണ്ടത്' എന്ന് സംഘാടകരില്‍ ഒരാളോട് വേദിയില്‍ വച്ച് പറയുകയും ചെയ്തതിന് ശേഷമാണ് മുഖ്യമന്ത്രി വേദി വിട്ടത്.

ഔപചാരികമായി ഉദ്ഘാടനം ചെയ്‌തെന്ന് പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറ്റ് എന്തോ പറയാനുണ്ടായിരുന്നെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. അനൗണ്‍സ്‌മെന്റില്‍ പറയുന്നത് ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി കെട്ടിടനിര്‍മ്മാണം നടത്തിയ എന്‍ജിയര്‍ക്ക് ഉപഹാരം സമര്‍പ്പണം നടത്തുമെന്നായിരുന്നു. എന്നാല്‍ ഉപഹാരസമര്‍പ്പണത്തിന് നില്‍ക്കാതെ വേദിയില്‍ നിന്ന് ഇങ്ങിപ്പോകുയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com