പുനലൂരിൽ തീപിടിത്തം; നാലു കടകൾ കത്തിനശിച്ചു, 35 ലക്ഷം രൂപയുടെ നഷ്ടം

ഫ്രൂ​ട്ട്സ് ക​ട​യി​ൽ​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

പു​ന​ലൂ​ർ: പു​ന​ലൂ​രി​ൽ തീപിടിത്തം. നാലു കടകൾ കത്തിനശിച്ചു. പേ​പ്പ​ർ മി​ൽ റോ​ഡി​ൽ സെ​ന്റ് ​ഗ​രേ​റ്റി സ്കൂ​ളി​ന് മു​ന്നി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ രണ്ടോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്തം. ഫ്രൂ​ട്ട്സ് ക​ട, ഫാ​ൻ​സി സ്റ്റോ​ർ, മൊ​ബൈ​ൽ ഷോ​പ്പ്, ലേ​ഡീ​സ് ഗാ​ർ​മെന്റ്സ് എ​ന്നി​വ​യാ​ണ് ക​ത്തി​യ​ത്. കു​റ​ഞ്ഞ​ത് 35 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

ഫ്രൂ​ട്ട്സ് ക​ട​യി​ൽ​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. പു​ല​ർച്ചെ അ​ട​ച്ചി​ട്ടി​രു​ന്ന ക​ട​ക​ളി​ൽ​നി​ന്ന്​ തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട് വ​ഴി​യാ​ത്ര​ക്കാ​ർ പു​ന​ലൂ​ർ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ​യും പൊ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. ര​ണ്ട്​ യൂ​ണി​റ്റ് അ​ഗ്​​നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ ഒ​രു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​സ​മീ​പ​ത്തെ മ​റ്റു ക​ട​ക​ളി​ലേ​ക്ക് പ​ട​രു​ന്ന​ത് ത​ട​ഞ്ഞ​ത്.

ക​ട​ക​ൾ അ​ട​ച്ചി​ട്ടി​രു​ന്ന​തി​നാ​ൽ തീ ​കെ​ടു​ത്തു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് നേ​രി​ട്ടു. നാ​ലു ​കട​ക​ളി​ലെ​യും മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. ക​ട​മു​റി​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com