കോഴിക്കോട്: നിപ പ്രതിരോധത്തിന്‍റെ ഭാഗമായി കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ പിഎസ്‌സി പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം. ഈ മാസം 26ന് നടക്കുന്ന പരീക്ഷകളുടെ ബേപ്പൂരിലുള്ള കേന്ദ്രങ്ങൾ മാറ്റി. ബേപ്പൂർ ജിഎച്ച്എസ്എസ് സെന്റർ ഒന്നിലെ ഉദ്യോഗാർത്ഥികൾ കുറ്റിച്ചിറ ഗവ വിഎച്ച്എസ്എസിൽ പരീക്ഷ എഴുതണം.
ബേപ്പൂർ ജിഎച്ച്എസ്എസ് സെന്റർ രണ്ടിലെ ഉദ്യോഗാർത്ഥികൾക്കുള്ള പരീക്ഷാകേന്ദ്രം കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസില്‍ ക്രമീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, കോഴിക്കോട് ജില്ലയില്‍ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ തുറക്കും. വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും നിര്‍ബന്ധമായും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. എന്നാല്‍ കണ്ടെയിന്‍മെന്‍റ് സോണുകളിലെ ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക