'സനാതന ധര്‍മത്തെ മോശമായി ചിത്രീകരിക്കാന്‍ അനുവദിക്കില്ല'; ബ്രാഹ്മിന്‍സ് ​ഗ്ലോബൽ മീറ്റ് സമാപിച്ചു

കേരള ബ്രാഹ്മണസഭയുടെ ബ്രാഹ്മിന്‍സ് ഗ്ലോബല്‍ മീറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ബ്രാഹ്മിന്‍സ് ഗ്ലോബല്‍ മീറ്റിന്റെ സമാപന സമ്മേളനം
ബ്രാഹ്മിന്‍സ് ഗ്ലോബല്‍ മീറ്റിന്റെ സമാപന സമ്മേളനം

പാലക്കാട്: സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കുന്ന ബ്രാഹ്മണ പാരമ്പര്യത്തെ പരിപോഷിപ്പിക്കേണ്ടതും സമുദായ അംഗങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കേണ്ടതും അനിവാര്യമെന്ന് ടിവിഎസ് ക്യാപിറ്റല്‍ ഫണ്ട്‌സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗോപാല്‍ ശ്രീനിവാസന്‍. കേരള ബ്രാഹ്മണസഭയുടെ ബ്രാഹ്മിന്‍സ് ഗ്ലോബല്‍ മീറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സ്റ്റാർട്ട് അപ്പുകള്‍ക്ക് തുടക്കമിടാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ബ്രാഹ്മണ സമുദായത്തിലെ അംഗങ്ങളോട് ഗോപാല്‍ ശ്രീനിവാസന്‍ ആവശ്യപ്പെട്ടു. ഇതിനായി സമുദായത്തിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കണം.  സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കുന്ന ബ്രാഹ്മണ പാരമ്പര്യത്തെ പരിപോഷിപ്പിക്കേണ്ടതും സമുദായ അംഗങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉയര്‍ന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന തലമുറയായി യുവാക്കള്‍ മാറുന്നതിന് അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കണമെന്ന് യുഎഇ ആസ്ഥാനമായുള്ള ഫിഡെലിസ് വേള്‍ഡ് ചെയര്‍മാന്‍ ആനന്ദ് എസ് കൃഷ്ണന്‍ പറഞ്ഞു. അഡ്വ ജെ സായ് ദീപക്, സുന്ദര്‍ കല്യാണം, കൃഷ്ണകുമാര്‍, കെ വി വാസുദേവന്‍, എന്‍ എ ഗണേശന്‍, എന്‍ വി ശിവരാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

എം എസ് കല്യാണരാമന്‍ ( കല്യാണ്‍ ജ്വല്ലറി), പട്ടാഭിരാമന്‍ ( കല്യാണ്‍ സില്‍ക്ക്‌സ്) നാരായണന്‍ അടക്കം സമുദായത്തില്‍ നിന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ സമ്മേളനം ആദരിച്ചു. സനാതന ധര്‍മത്തെയും ബ്രാഹ്മണ പാരമ്പര്യത്തെയും മോശമായി ചിത്രീകരിക്കാന്‍ ആര് ശ്രമിച്ചാലും അതിനെ ശക്തമായി അപലപിക്കുമെന്ന സന്ദേശത്തോടെയാണ് സമ്മേളനം അവസാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com