അടൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 11പേര്‍ക്ക് പരിക്ക്

എംസി റോഡില്‍ മിത്രപുരം ജങ്ഷന് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു
അപകടത്തില്‍പ്പെട്ട ബസ് സ്ഥലത്ത് നിന്ന് മാറ്റുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
അപകടത്തില്‍പ്പെട്ട ബസ് സ്ഥലത്ത് നിന്ന് മാറ്റുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്


അടൂര്‍: എംസി റോഡില്‍ മിത്രപുരം ജങ്ഷന് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയാണ് അപകടം.

കൊട്ടാരക്കരയില്‍നിന്ന് കോട്ടയത്തേക്ക് പോയ ബസും കോട്ടയത്തുനിന്ന് ചരക്കുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസിലേയും ലോറിയിലേയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 8 പേരെ അടൂര്‍ ജനറല്‍ ആശുപത്രിയിലും 3 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com