മൃതദേഹങ്ങള്‍ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം; സ്ഥലം ഉടമ കസ്റ്റഡിയില്‍

കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് പരിശോധിക്കുന്നു, ടിവി ദൃശ്യം
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് പരിശോധിക്കുന്നു, ടിവി ദൃശ്യം

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം. സ്ഥലം ഉടമ അനന്തനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ നാളെ പുറത്തെടുക്കുമെന്ന ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കൊട്ടേക്കാട് ഭാഗത്ത് നിന്ന് കാണാതായ യുവാക്കളുടേതെന്ന് സംശയിക്കുന്നു. പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. 

ഇതിന് ശേഷം ഇന്നലെ പൊലീസ് അന്വേഷിച്ച് വരുന്നു എന്ന് മനസിലാക്കി മറ്റൊരിടത്തേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com