കാര്‍ മരത്തിലിടിച്ച് അപകടം; തൃശൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു

നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്
അപകടത്തിൽപ്പെട്ട കാർ/ ടിവി ദൃശ്യം
അപകടത്തിൽപ്പെട്ട കാർ/ ടിവി ദൃശ്യം

തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം. പള്ളിത്താനം സ്വദേശി അബ്ദുള്‍ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. മാടാനിപ്പുര- വഞ്ചിക്കുളം റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുന്ന  സുഹൃത്തുക്കളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

പുലര്‍ച്ചെ ഒന്നേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിൽ ഏഴുപേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com