കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

നർമകൈരളിയുടെയും കേരള കാർട്ടൂൺ അക്കാദമിയുടെയും സ്ഥാപകനാണ്
കാർട്ടൂണിസ്റ്റ് സുകുമാർ/ഫയല്‍ ചിത്രം
കാർട്ടൂണിസ്റ്റ് സുകുമാർ/ഫയല്‍ ചിത്രം

കൊച്ചി: വരയിലൂടെയും എഴുത്തിലൂടേയും മലയാളികളെ ചിരിപ്പിച്ച   കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. 

തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ 1932ലാണ് ജനനം. എസ് സുകുമാരന്‍ പോറ്റി എന്നാണ് യഥാര്‍ത്ഥ പേര്. കുട്ടിക്കാലം മുതല്‍ വരയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിന് ശേഷം പൊലീസ് വകുപ്പില്‍ ജോലിക്ക് കയറി. 

കേരള കൗമുദിയിലാണ് കാര്‍ട്ടൂണിസ്റ്റായി അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത്. കഥയും നോവലും കവിതയും നാടകവും ഉള്‍പ്പെടെ 52 ഹാസഗ്രന്ഥങ്ങള്‍ സുകുമാറിന്റെതായുണ്ട്. നര്‍മകൈരളിയുടെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും സ്ഥാപകനാണ്. ഹാസമൊഴികളോടെ 12 മണിക്കൂര്‍ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു. കേരളസാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും സ്വന്തം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com