'രേഖകള്‍ മടക്കി നല്‍കാന്‍ തടസ്സമെന്ത്? '; വായ്പ തിരിച്ചടച്ചിട്ടും ആധാരം കിട്ടിയില്ലെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

രേഖകള്‍ മടക്കി നല്‍കാന്‍ എന്താണ് തടസ്സമെന്ന് കോടതി ഇഡിയോട് ആരാഞ്ഞു
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്/ ഫയൽ
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്/ ഫയൽ

കൊച്ചി: വായ്പ തിരിച്ചടച്ചിട്ടും കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്നും ആധാരം തിരിച്ചുകിട്ടാത്തതിന് ഹൈക്കോടതിയെ സമീപിച്ച് ഇടപാടുകാരന്‍. ചെമ്മണ്ട സ്വദേശി ഫ്രാന്‍സിസ് ആണ് ബാങ്കിനെയും എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിനെയും എതിര്‍കക്ഷിയായി ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും.

സ്ഥലം ഈടുവച്ച് ബാങ്കില്‍നിന്ന് 30 ലക്ഷം വായ്പ എടുത്തിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. ഈ തുക തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ല. കേസുമായി ബന്ധപ്പെട്ട് ഇഡി അധികൃതര്‍ ആധാരം കസ്റ്റഡിയില്‍ എടുത്തെന്നാണ് ബാങ്ക് പറയുന്നത്. ബാങ്കിലെ ക്രമക്കേടും ഇഡി അന്വേഷണവും തന്റെ ആധാരം തിരിച്ചുകിട്ടുന്നതിന് തടസ്സമാവരുതെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

രേഖകള്‍ മടക്കി നല്‍കാന്‍ എന്താണ് തടസ്സമെന്ന് കോടതി ഇഡിയോട് ആരാഞ്ഞു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com