ഇടുക്കിയിലെ ഹര്‍ത്താല്‍ പിന്‍വലിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2023 12:20 PM  |  

Last Updated: 01st April 2023 12:20 PM  |   A+A-   |  

harthal in edukki

പ്രതീകാത്മക ചിത്രം

 

തൊടുപുഴ:ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 3ന് ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയായിരുന്നു എല്‍ഡിഎഫ് ജില്ലാകമ്മറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

യുഡിഎഫിന്റെ അനാവശ്യ പ്രതിഷേധത്താല്‍ നിയമസഭ അവസാനിപ്പിക്കേണ്ടി വന്നതിനാലാണ് ഭൂപതിവ് ചട്ട ഭേദഗതി നിയമസഭയില്‍ പാസാക്കാതെ പോയത്. ഇത് മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസിന്റെ നാടകമായിരുന്നുവെന്നുമായിരുന്നു നിയമസഭാ പ്രതിഷേധമെന്നും എല്‍ഡിഎഫ് ആരോപിച്ചിരുന്നു.

ഇനിയൊരു നിയമസഭാ സമ്മേളനത്തിനായി കാത്തുനില്‍ക്കാതെ ഓര്‍ഡിനന്‍സിലൂടെയോ പ്രത്യേക മന്ത്രിസഭാ തിരുമാനത്തിലൂടെയോ ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ താത്പര്യം എടുക്കണെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സര്‍ക്കാര്‍ മുട്ടു മടക്കി; സെക്രട്ടേറിയറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ നടപ്പാക്കില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ