ഒരു പരാതിയും കിട്ടിയിട്ടില്ല; പിആര്‍ഡിയുടെ ശ്രദ്ധക്കുറവ് പരിശോധിക്കും: മന്ത്രി വാസവന്‍ 

വിവാദത്തിനോ തര്‍ക്കത്തിനോ പരാതിക്കോ അവസരം ഇല്ലാത്ത തരത്തില്‍ ഏറ്റവും ഭംഗിയായും ചിട്ടയായും പരിപാടി നടന്നുവെന്ന് മന്ത്രി പറഞ്ഞു
മന്ത്രി വാസവന്‍/ ഫെയ്‌സ്ബുക്ക്‌
മന്ത്രി വാസവന്‍/ ഫെയ്‌സ്ബുക്ക്‌

കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. ആശയെ അപമാനിച്ചതായി ആരും പറഞ്ഞിട്ടില്ല. എല്ലാ കാര്യവും ടീം വര്‍ക്ക് ആയിട്ടാണ് ചെയ്തത്. ഇങ്ങനെ സംസാരിക്കാന്‍ അവസരം ഉണ്ടായതു തന്നെ ചടങ്ങ് നന്നായി നടന്നതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. 

പേര് എവിടെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് പ്രശ്‌നമായിട്ട് ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്തെങ്കിലും തര്‍ക്കമുള്ളതായി സി കെ ആശയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും പറഞ്ഞിട്ടില്ല. പേരു വിട്ടുപോയത് പിആര്‍ഡിയുടെ ശ്രദ്ധക്കുറവു കൊണ്ടാണെങ്കില്‍ അക്കാര്യം നോക്കുമെന്ന് എംഎല്‍എയെ അറിയിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. 

അതുകൊണ്ടു തന്നെ വിഷയം അവസാനിച്ചു. വിവാദത്തിനോ ഒരു തരത്തിലുള്ള തര്‍ക്കത്തിനോ പരാതിക്കോ അവസരം ഇല്ലാത്ത തരത്തില്‍ ഏറ്റവും ഭംഗിയായും ചിട്ടയായും പരിപാടി നടന്നുവെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട പത്രപരസ്യത്തില്‍ സ്ഥലം എംഎല്‍എയെ തഴഞ്ഞതില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി രെഗത്തു വന്നിരുന്നു. 

പി ആര്‍ഡി കാണിച്ചത് ഒരുകാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയില്‍ പിആര്‍ഡി പരസ്യം കൊടുക്കുമ്പോള്‍, വൈക്കം മണ്ഡലത്തിലെ ജനപ്രതിനിധി ആരോണോ അവരുടെ പേര് അതില്‍ വരേണ്ടതല്ലോയെന്ന് ബിനു ചോദിച്ചു. അതേസമയം വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ സ്ഥലത്തെ എംഎല്‍എയായ സി കെ ആശയ്ക്ക് അര്‍ഹമായ പരിഗണന ലഭിച്ചിരുന്നുവെന്നും വിബി ബിനു വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com