'കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ'; ട്രൈബ്യൂണല്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ 

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു
ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമം , ഫയല്‍ ചിത്രം
ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമം , ഫയല്‍ ചിത്രം

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. എട്ട് ആഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. മെയ് രണ്ടിന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. മെയ് 23 ന് കേസ് വീണ്ടും പരിഗണിക്കും.

മാലിന്യ നീക്കത്തിന് വേഗം പോരെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം 210- 230 ടണ്‍ ജൈവ മാലിന്യം എല്ലാ ദിവസവും മാറ്റുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു.ആളുകള്‍ റോഡരികില്‍ മാലിന്യം തള്ളുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു.

ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ടാണ് കൊച്ചി കോര്‍പ്പറേഷന് നൂറ് കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴയിട്ടത്. ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരു മാസത്തിനുള്ളില്‍ തുക അടക്കണം എന്നായിരുന്നു കഴിഞ്ഞ മാസത്തെ ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നത്. 

തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക വിനിയോഗിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു. 
മാലിന്യ നിര്‍മാര്‍ജനച്ചട്ടങ്ങളും സുപ്രീംകോടതി ഉത്തരവുകളും നിരന്തരം ലംഘിക്കപ്പെട്ടെന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും പൂര്‍ണ പരാജയമാണെന്നും ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളില്ലാത്തത് നിയമവാഴ്ചയ്ക്ക് ഭീഷണിയാണെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com