കേരളത്തിൽ ഇന്നും മഴ, ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത, മത്സബന്ധനത്തിന് പോയവർ മടങ്ങിയെത്താൻ നിർദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2023 06:55 AM |
Last Updated: 01st February 2023 06:55 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത. തെക്കൻ- മധ്യ കേരളത്തിലെ മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടിലേക്കുമെന്നാണ് വിലയിരുത്തൽ. ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്നും മത്സബന്ധനത്തിന് പോയവർ എത്രയും പെട്ടന്ന് മടങ്ങിയെത്തണമെന്ന് നിർദേശമുണ്ട്.
ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം.
അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദം ശ്രീലങ്കൻ തീരത്ത് പ്രവേശിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടർന്നേക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
തൊടുപുഴയില്‍ കുടുംബം ഒന്നടങ്കം ആത്മഹത്യക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ