ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2023 05:52 PM  |  

Last Updated: 01st February 2023 05:52 PM  |   A+A-   |  

sharon

ഫയല്‍ ചിത്രം

 

തിരുവനനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല കുമാരന്‍ നായര്‍ക്ക് ഉപാധികളോടെ ജാമ്യം. മൂന്നാം പ്രതിയായ നിര്‍മല കുമാരന്‍ നായര്‍ക്ക് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ, കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ആറുമാസത്തേക്ക് പാറശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു. 50,000 രൂപയോ അല്ലെങ്കില്‍ രണ്ട് ജാമ്യക്കാരെയോ ഹാജരാക്കണം. ഇതിലൊരാള്‍ കേരളത്തില്‍ ഉള്ള ആളായിരിക്കണം. ജാമ്യം നില്‍ക്കുന്ന വ്യക്തികളെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിക്കു വിശ്വാസം വരണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

2022 ഒക്ടോബര്‍ 24 നാണ് ഷാരോണ്‍ മരിക്കുന്നത്. സൈനികനുമായുള്ള വിവാഹത്തിന് കാമുകനായ ഷാരോണ്‍ തടസ്സം നില്‍ക്കുമെന്നു ഭയന്നാണ് ഗ്രീഷ്മ വിഷം നല്‍കിയത് എന്നാണ് പൊലീസ് കേസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എയിംസ്, റെയില്‍ വികസനം എന്നിവ ഇല്ലാത്തത് നിരാശജനകം'; ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല; മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ