'സർക്കാർ പിടിച്ചില്ലെങ്കിൽ ആനകളെ വെടിവെച്ചു കൊല്ലും', വിവാദ പ്രസ്താവനയുമായി ഡിസിസി പ്രസിഡന്റ് സിപി മാത്യു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 07:07 AM  |  

Last Updated: 05th February 2023 07:07 AM  |   A+A-   |  

cp mathew

ഡിസിസി പ്രസിഡന്റ് സിപി മാത്യു/ ചിത്രം ഫേസ്ബുക്ക്

ഇടുക്കി: കാട്ടാന ആക്രമണത്തിൽ വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. നാട്ടിലിറങ്ങുന്ന കാട്ടാനകളെ വെടിവെച്ചു കൊല്ലും. ആനയുടെ തിരുനെറ്റിക്ക് വെടിവയ്ക്കാൻ അറിയാവുന്ന സുഹൃത്തുക്കളുണ്ട്.

ഇടുക്കിയിലെ കാട്ടാന ശല്യത്തിൽ സർക്കാർ നടപടിയുണ്ടായില്ലെങ്കിൽ നിയമവിരുദ്ധമെങ്കിലും വേട്ടക്കാരെ കൊണ്ടുവന്ന് ആനകളെ വെടിവെക്കും. കാട്ടാനയെ തുരത്താൻ ചർച്ചയല്ല നടപടിയാണ് വേണ്ടതെന്നും സിപി മാത്യു പറഞ്ഞു.