സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 01:22 PM  |  

Last Updated: 05th February 2023 01:22 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. മഞ്ചേരി മുന്‍ എം എല്‍ എ ഇസ്ഹാഖ് കുരിക്കളുടെ മകന്‍ മൊയ്തീന്‍ കുരിക്കളാണ് അറസ്റ്റിലായത്.

 മഞ്ചേരി സ്വദേശി ബിനീഷ് മൂസയെ ആക്രമിച്ച കേസിലാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

'ഗുണ്ടകള്‍ക്കെതിരെ ഓപ്പറേഷന്‍ ആഗ്'; ഏഴു ജില്ലകളിലായി 1041 പേര്‍ പിടിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ