ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2023 08:36 AM  |  

Last Updated: 08th February 2023 08:36 AM  |   A+A-   |  

condoctor_arrest

ബിജു കെ തോമസ്

 

കൊല്ലം: ഒൻപതാം ക്ലാസ് വിദ്യാർഥിനിക്കുനേരേ കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കണ്ടക്ടർ അറസ്റ്റിൽ. കോന്നി ഡിപ്പോയിലെ കണ്ടക്ടറായ കൊട്ടാരക്കര സ്വദേശി ബിജു കെ തോമസ് (44) ആണ് പിടിയിലായത്. കുന്നിക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ചൊവ്വാഴ്ച രാവിലെ കോന്നിയിൽനിന്നു കൊട്ടാരക്കരയ്ക്കുപോയ ബസ് കുന്നിക്കോട്ട് എത്തിയപ്പോഴാണ് സംഭവം. ബസിൽ സ്കൂളിലേക്കുപോയ പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതിൽ പറയുന്നത്. ആവണീശ്വരം നെടുവന്നൂരിൽനിന്നാണ് പെൺകുട്ടി ബസ്സിൽ കയറിയത്. ശാരീരികാതിക്രമം ഉണ്ടായതോടെ കുട്ടി ബഹളംവെച്ചു. ബസിൽ സ്കൂളിലെ അധ്യാപകരും മറ്റ് വിദ്യാർഥികളും ഉണ്ടായിരുന്നു. 

പോക്സോ കുറ്റംചുമത്തിയാണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ചു; 66 കാരന് ഏഴുവര്‍ഷം കഠിന തടവ്; 25,000 രൂപ പിഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ