ഫോർട്ട് ‌കൊച്ചിയിൽ ജങ്കാറിൽ നിന്നും ചാടിയ യാത്രക്കാരൻ മരിച്ചു

മൃതദേഹം ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. 
ഫോർട്ട് ‌കൊച്ചി ജങ്കാർ / ചിത്രം ഫേസ്ബുക്ക്
ഫോർട്ട് ‌കൊച്ചി ജങ്കാർ / ചിത്രം ഫേസ്ബുക്ക്

കൊച്ചി: വൈപ്പിൻ - ഫോർട്ട് കൊച്ചി ജങ്കാറിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ യാത്രക്കാരൻ മരിച്ചു. വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിക്കുള്ള ആദ്യ ട്രിപ് അഴിമുഖത്തിന്റെ പകുതിയെത്തിയപ്പോൾ ഇയാൾ വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷിപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ആളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com