ഭാര്യയുടെ പ്രസവത്തിനെത്തിയ യുവാവ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2023 04:16 PM  |  

Last Updated: 11th February 2023 04:16 PM  |   A+A-   |  

men_suicide

ആത്മഹത്യ ചെയ്ത യുവാവ്‌

 

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ മരത്തില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍. വയനാട് കല്‍പറ്റ പാറവയല്‍ കോളനി വിശ്വനാഥന്‍ ആണ് മരിച്ചത്. ഭാര്യ ബിന്ദുവിനെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

ആശുപത്രി ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മര്‍ദിച്ചതായും തുടര്‍ന്ന് ആശുപത്രിയില്‍നിന്നു കാണാതായതാണെന്നും ഭാര്യാ മാതാവ് ലീല ആരോപിച്ചു. മരണത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ആശുപത്രിയില്‍നിന്ന് വിശ്വനാഥന്‍ പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാര്‍ ആരോപിച്ചെന്നാണു കുടുംബം പറയുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്നു ആവര്‍ത്തിച്ചിട്ടും ഇവര്‍ യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തു. തുടര്‍ന്ന് വിശ്വനാഥന്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നും ലീല പറഞ്ഞു. ശനിയാഴ്ച രാവിലെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍; മാറ്റിക്കിടത്തി ഡ്രൈവര്‍ സ്ഥലംവിട്ടു;  അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ