സബ് കലക്ടറുടെ വിവാഹത്തിന് പോയി; കോഴിക്കോട്ടും കൂട്ട അവധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2023 03:03 PM |
Last Updated: 12th February 2023 03:03 PM | A+A A- |

കോഴിക്കോട് കലക്ടറേറ്റ്
കോഴിക്കോട്: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായി കോഴിക്കോട് സബ് കലക്ടര്‍ ഓഫീസീലും ജീവനക്കാരുടെ കൂട്ട അവധി. സബ് കലക്ടറുടെ വിവാഹത്തിന് 22 ജീവനക്കാരാണ് അവധിയെടുത്ത് പോയത്. ഫെബ്രുവരി മൂന്നിന് വെളളിയാഴ്ച തിരുനെല്‍വേലിയില്‍ വച്ചാണ് വിവാഹം നടന്നത്. ഓഫീസില്‍ ആകെ 33 ജീവനക്കാരാണ് ഉള്ളത്.
ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഡെപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെട്ടവരാണ് ജീവനക്കാരല്‍ ഏറപേരും. അതേസമയം, കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി വിവാദത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ഉദ്യോഗസ്ഥരും തമ്മിലുള്ള പോര് മുറുകുകയാണ്. കൂട്ട അവധി ദിവസം ഒരാള്‍ക്കെങ്കിലും സേവനം ലഭിച്ചില്ലെങ്കില്‍ മറുപടി പറയേണ്ടി വരുമെന്ന് എംഎല്‍എ പറഞ്ഞു. 136 അംഗങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ നടത്തിയ പ്രതികരണം ഗുരുതര പെരുമാറ്റച്ചട്ട ലംഘനമാണെന്നും ജനീഷ് കുമാര്‍ പറഞ്ഞു.വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്നെ ആക്ഷേപിച്ച ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ട് ഉണ്ടാകില്ലേ?. ഇല്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും എംഎല്‍എ പറഞ്ഞു. ജീവനക്കാരുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം. അറ്റന്‍ഡസ് രജിസ്റ്ററില്‍ 21 പേരാണ് ഒപ്പിട്ടിട്ടുള്ളത്. ബാക്കിയുള്ളവര്‍ വന്നിട്ടില്ലെന്ന് ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാറാണ് പറഞ്ഞത്.
പിന്നീട് 21 പേരുടേത് 25 ക്കാനും ചിലര്‍ക്ക് ഹാഫ് ലീവും ചിലര്‍ വില്ലേജ് ഓഫീസ് ഡ്യൂട്ടിക്ക് പോയതായും രേഖയുണ്ടാക്കാനൊക്കെ ശ്രമം നടക്കുന്നുണ്ട്. ഏത് വില്ലേജില്‍ പോയി എന്നൊക്കെ നമുക്ക് പരിശോധിക്കാം. നിങ്ങള്‍ക്ക് എങ്ങനെ രക്ഷപ്പെടാന്‍ കഴിയുമെന്ന് നമുക്ക് നോക്കാമെന്നും കെ യു ജനീഷ് കുമാര്‍ പറഞ്ഞു.
എംഎല്‍എ നാടകം കളിക്കുകയാണ് എന്നാരോപിച്ച് താലൂക്ക് ഓഫീസിലെ ഗ്രൂപ്പില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പങ്കുവച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നിരുന്നു. കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു. നാടകത്തില്‍ എംഎല്‍എ നിറഞ്ഞാടിയെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ വിമര്‍ശനം ഉന്നയിക്കുന്നു. എംഎല്‍എയ്ക്ക് ഹാജര്‍നില പരിശോധിക്കാന്‍ അവകാശമുണ്ടോയെന്നും കോന്നി താലൂക്ക് ഒഫീഷ്യല്‍ എന്ന ഗ്രൂപ്പില്‍ ചോദിക്കുന്നുണ്ട്. അന്ന്സേവനം തേടി താലൂക്ക് ഓഫീസിലെത്തിയത് പത്തുപേരില്‍ താഴെ മാത്രമാണെന്നും ചാറ്റില്‍ സൂചിപ്പിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ 'കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു; താലൂക്ക് ഓഫീസില്‍ എംഎല്‍എയുടെ നാടകം'; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ