ആധുനിക കൃഷി രീതികൾ പഠിക്കാൻ ഉദ്യോ​ഗസ്ഥ-കർഷക സംഘം ഇന്ന് ഇസ്രായേലിലേക്ക്; മന്ത്രി പോകുന്നില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 08:26 AM  |  

Last Updated: 12th February 2023 08:26 AM  |   A+A-   |  

agriculture

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ആധുനിക കൃഷി രീതികൾ പഠിക്കാനായി ഉദ്യോഗസ്ഥരും കർഷകരും അടങ്ങുന്ന സംഘം ഇന്ന് ഇസ്രയേലിലേക്കു തിരിക്കും. 31 അം​ഗ സംഘത്തിൽ 27 കർഷകരാണുള്ളത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് ആണ് സംഘത്തെ നയിക്കുന്നത്. 

മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ഇസ്രയേലിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സിപിഐ നേതൃത്വം മന്ത്രിയുടെ യാത്രക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു. സിപിഎമ്മും സിപിഐയും കൂടിയാലോചിച്ചാണ് പ്രസാദിന്റെ യാത്ര തടഞ്ഞത്.

ഇസ്രയേലിനോട്  കേന്ദ്രസർക്കാർ കാട്ടുന്ന അനുഭാവ നിലപാടിനെ  സിപിഎമ്മും സിപിഐയും നിരന്തരം വിമർശിച്ചിരുന്നു.  ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ യാത്രയിൽ ഇടതുമുന്നണി ഇടപെട്ടത്. ഇസ്രയേൽ അംബാസഡറുടെ ക്ഷണം കണക്കിലെടുത്താണ് യാത്രയ്ക്ക് ഒരുങ്ങിയതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വയനാട് നെൻമേനിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം; ആക്രമിച്ച് കൊന്ന നിലയിൽ കാട്ടുപന്നിയുടെ ജഡം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ