കളമശ്ശേരി മെഡിക്കൽ കോളജ് ഹോസ്റ്റലിന് പുറകിൽ തലയോട്ടി; പൊലീസ് കസ്റ്റഡിയിൽ എടുത്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 10:05 PM  |  

Last Updated: 13th February 2023 10:05 PM  |   A+A-   |  

human_skull

പ്രതീകാത്മക ചിത്രം

 

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജ് ഹോസ്റ്റലിന് പുറകിൽ തലയോട്ടി കണ്ടെത്തി. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ പഠിക്കാനായി ഉപയോഗിച്ചിരുന്ന തലയോട്ടിയാണ് കണ്ടെടുത്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തലയോട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തലയോട്ടി മാത്രമാണ് ഹോസ്റ്റൽ പരിസരത്ത് നിന്നും കണ്ടെത്തിയതെന്നും ബാക്കി ശരീരാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറ‍ഞ്ഞു. തലയോട്ടി സ്ത്രീയുടേയോ പുരുഷന്‍റേയോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് പരിശോധന തുടരുകയാണ്. വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ

പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; മരണ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ