തിരുവനന്തപുരത്ത് മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധന് ക്രൂരമർദ്ദനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2023 06:13 PM  |  

Last Updated: 15th February 2023 06:14 PM  |   A+A-   |  

ASSAULT

വയോധികനെ മര്‍ദ്ദിക്കുന്ന ദൃശ്യം

 

തിരുവനന്തപുരം: കന്യാകുളങ്ങരയില്‍ മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധന് ക്രൂരമര്‍ദനം. ദേവന്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ കന്യാകുളങ്ങര മുക്കോല സ്വദേശി വാഹിദിനെ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർ കമ്പുകൊണ്ട്  ദേവനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. ഇതോടെ ഓട്ടോ ഡ്രൈവര്‍ക്കെതിരെ വട്ടപ്പാറ പൊലീസ് കേസെടുക്കുകയായിരുന്നു.. മര്‍ദിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ വൃദ്ധന്റെ സഹോദരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ഥിരമായി പ്രദേശത്ത് കണ്ടുവരുന്ന വ്യക്തിയാണ് ദേവന്‍. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായതിനാല്‍ പ്രത്യേക അംഗചലനങ്ങളോടെയാണ് ഇയാള്‍ നടക്കാറുള്ളത്. ഇക്കാരണത്തിലുണ്ടായ ദേഷ്യമാണോ മര്‍ദനത്തിന് കാരണമെന്നും സംശയമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു; രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇടവേള

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ