മൂന്നുമാസം ഗർഭിണി, വിവാഹം കഴിഞ്ഞ് ഒരുവർഷം തികയുംമുമ്പേ ആത്മഹത്യ; ദേവികയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2023 10:24 PM |
Last Updated: 19th February 2023 10:24 PM | A+A A- |

ദേവിക, ഗോപീകൃഷ്ണൻ
തിരുവനന്തപുരം: മൂന്നുമാസം ഗർഭിണിയായ 24കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. അട്ടക്കുളങ്ങര സ്വദേശി ഗോപീകൃഷ്ണനെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപാണ് ദേവിക ഗോപീകൃഷ്ണന്റെ വീട്ടിൽ തൂങ്ങിമരിച്ചത്.
ഫെബ്രുവരി 17നാണ് സംഭവം. ദേവികയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന ദേവികയുടെ അച്ഛന്റെ പരാതിയെത്തുടർന്നാണ് തുടരന്വേഷണം നടത്തിയത്. മരണത്തിൽ ഗോപീകൃഷ്ണന് പങ്കുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം'; ജിജോ തില്ലങ്കേരിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ