ജിഎസ്ടി കുടിശിക 750 കോടി രൂപ ലഭിച്ചു, ചെലവുകള്‍ക്ക് ബജറ്റിന് പുറത്തുനിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം: ധനമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2023 11:56 AM  |  

Last Updated: 27th February 2023 11:56 AM  |   A+A-   |  

KN BALAGOPAL

കെഎന്‍ ബാലഗോപാല്‍/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ജിഎസ്ടി കുടിശികയായി ലഭിക്കേണ്ടിയിരുന്ന 750 കോടി രൂപ കഴിഞ്ഞ ദിവസം കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നഷ്ടപരിഹാരം അഞ്ച് വര്‍ഷം കൂടി നീട്ടണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണെന്നും ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു

സംസ്ഥാനത്തിന്റെ ചെലവുകള്‍ക്ക് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണ്. ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം തുടങ്ങിയിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കും.  16 ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും വിതരണം ചെയ്യാന്‍ നടപടി തുടങ്ങിയതായും ബാലഗോപാല്‍ പറഞ്ഞു. 

ആശ്വാസകിരണം പദ്ധതിക്ക് മുടക്കം വരില്ല. പണം അനുവദിക്കാത്തത് കൊണ്ട് പ്രശ്‌നമാകില്ല. കരാറുകാരുടെ കുടിശിക തീര്‍ക്കാന്‍ നടപടി എടുത്ത് വരുന്നു. 10 ലക്ഷത്തിന് മുകളിലുള്ള ബില്ല് മാറാന്‍ അനുമതി വേണമെന്നുള്ള തീരുമാനം കരാറുകാരെ പ്രതിസന്ധിയിലാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രതിപക്ഷത്തിന്റേത് ജനപിന്തുണയില്ലാത്ത സമരം; ഓടുന്ന വാഹനത്തിന് മുന്നിലേക്ക് ചാടി അപകടമുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം : മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ