'കേസിൽ തന്നെ പ്രതി ചേർത്തത് തെറ്റായി', ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വാദം
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th February 2023 08:20 AM |
Last Updated: 28th February 2023 08:20 AM | A+A A- |

ശിവശങ്കര്‍/ ഫയല്‍
കൊച്ചി. തൃശൂർ വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വാദം കേൾക്കും. സിബിഐ കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ ഇഡി തന്നെ തെറ്റായി പ്രതി ചേർത്തിരിക്കുകയാണെന്നും തനിക്കേതിരെ മൊഴികൾ മാത്രമാണുള്ളതെന്നും ശിവശങ്കർ ഹർജിയിൽ പറയുന്നു.
എന്നാൽ കള്ളപ്പണക്കേസിൽ അറസ്റ്റിലായി ഒൻപത് ദിവസം തുടർച്ചയായി നടത്തിയ ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിച്ചില്ലെന്നും അന്വേഷണത്തിൽ ആദ്യ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയെ അറിയിച്ചു. കൂടുതൽ ഡിജിറ്റർ തെളിവുകൾ ശേഖരിക്കാനാണ് ഇഡി ഒരുങ്ങുന്നത്. മാർച്ച് എട്ട് വരെയാണ് ശിവശങ്കഖിനെ വിചാരണ കോടതി റിമാന്റു ചെയ്‌തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ലൈഫ് മിഷൻ കോഴക്കേസ്; സർക്കാരിനെതിരെ സഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ