തൃശൂരിൽ ഒൻപതുകാരനും 19കാരനും കടിയേറ്റു; വീണ്ടും തെരുവു നായ ആക്രമണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2023 07:09 PM  |  

Last Updated: 02nd January 2023 07:09 PM  |   A+A-   |  

stray dog

പ്രതീകാത്മക ചിത്രം

 

തൃശൂർ: സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം. തൃശൂരിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒൻപത് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് കടിയേറ്റു. പെരുമ്പിലാവ് കരിക്കാട് ആണ് സംഭവം. 

കടമന കരുമത്തിൽ വീട്ടിൽ രമേശിന്റെ മകൻ ആരവ് (ഒൻപത്), ചെറൂളിയിൽ വീട്ടിൽ വാസുവിന്റെ മകൻ വിഷ്ണു (19) എന്നിവർക്കാണ് പരിക്കേറ്റത്. 

ആരവിന് ഇടതു കൈയിലും വിഷ്ണുവിന് വലതു കൈയിലുമാണ് കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നാളെ അവധി; ഡിസംബറിലെ റേഷന്‍ വിതരണം നീട്ടിയത് പിന്‍വലിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ