മഞ്ജു വാര്യർ, ഗിന്നസ് പക്രു... കലാപ്രതിഭകൾ; സ്കൂൾ കലോത്സവ ഓർമകൾ പങ്കിട്ട് വീണ ജോർജ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2023 08:34 PM  |  

Last Updated: 02nd January 2023 08:37 PM  |   A+A-   |  

veena

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആരവം ഉയരാൻ മണിക്കൂറുകൾ മാത്രമെ ഇനിയുള്ളു. വേദികളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. മത്സരാർഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 

അതിനിടെ തന്റെ കലോത്സവ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഫെയ്സ്ബുക്കിലാണ് മന്ത്രി തന്റെ കലോത്സവകാല ചിത്രങ്ങളും പത്ര വാർത്തയുടെ കട്ടിങും പങ്കുവച്ചത്. 

മോണോ ആക്ടിൽ ഒരു കൊല്ലം സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തായിപ്പോയതും തൊട്ടടുത്ത വർഷം ഒന്നാം സ്ഥാനം പിടിച്ചെടുത്തതിന്റേയും വാർത്തയടക്കമുള്ള പത്ര കട്ടിങുകളും മന്ത്രി പങ്കിട്ടിട്ടുണ്ട്. 

മന്ത്രിയുടെ കുറിപ്പ്

ഔദ്യോഗിക പരിപാടികൾക്കാണ് കോഴിക്കോട് എത്തിയത്. നഗരം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ നിറക്കൂട്ടുകളിലേക്കിറങ്ങി കഴിഞ്ഞു. മനസിൽ വേദികളുടേയും ലൈറ്റുകളുടേയും കാണികളുടേയും ആരവം. സ്കൂൾ യുവജനോത്സവ കാലങ്ങൾ ഓർമ്മയിൽ ഉണർന്നു. വീട്, പ്രിയപ്പെട്ടവർ ,ഗുരുക്കന്മാർ, വേദികൾ, കൂട്ടുകാർ, കാത്തിരിപ്പ്... എല്ലാം ഓർമിപ്പിക്കുന്നു ഈ കോഴിക്കോട്.

അക്കാലത്തു ..മഞ്ജു വാര്യർ, ഗിന്നസ് പക്രു തുടങ്ങിയ എത്രയെത്ര കലാപ്രതിഭകൾ... എത്ര എത്ര നിറം മങ്ങാത്ത ഓർമ്മകൾ ...

ഈ വാര്‍ത്ത കൂടി വായിക്കൂ 

സംസ്ഥാന സ്കൂൾ കലോത്സവം; നാളെ മുതൽ ശനിയാഴ്ച വരെ കോഴിക്കോട്ട് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ