ശബരിമല തീര്‍ത്ഥാടകര്‍ വിശ്രമിക്കുന്ന സ്ഥലത്ത് ഭീതി പടര്‍ത്തി മൂര്‍ഖന്‍; വനംവകുപ്പ് പിടികൂടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2023 07:30 PM  |  

Last Updated: 09th January 2023 07:30 PM  |   A+A-   |  

COBRA

പ്രതീകാത്മക ചിത്രം

 

ശബരിമല: പാണ്ടിത്താവളത്ത് ഭീതി പടര്‍ത്തിയിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. തീര്‍ത്ഥാടകര്‍ കൂട്ടത്തോടെ വിശ്രമിക്കുന്ന കുടിവെള്ള ടാങ്കിന് സമീപത്തു നിന്നുമാണ് ആറടിയോളം നീളം വരുന്ന മൂര്‍ഖനെ പിടികൂടിയത്. 

കുടിവെള്ളം ശേഖരിക്കുവാനായി എത്തിയ തീര്‍ത്ഥാടകരാണ് പാമ്പിനെ കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടുകയായിരുന്നു. 

മണ്ഡലകാല ആരംഭം മുതല്‍ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറ്റി ഇരുപതിലധികം പാമ്പുകളെയാണ് പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുഖ്യമന്ത്രിയാകുകയല്ല എന്റെ നിയോഗം; വര്‍ഗീയ പരിസരം ആരുണ്ടാക്കിയാലും എതിര്‍ക്കും; സതീശന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ