'പരമസാത്വികന്‍, പാവപ്പെട്ടവര്‍ക്കൊപ്പം നിന്നു'; പഴയിടത്തെ സന്ദര്‍ശിച്ച് മന്ത്രി വിഎന്‍ വാസവന്‍

കലോത്സവ ഭക്ഷണ വിവാദം നിലനില്‍ക്കെ, പഴയിടം മോഹനന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്‍
പഴയിടവും വിഎന്‍ വാസവനും മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
പഴയിടവും വിഎന്‍ വാസവനും മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്


കോട്ടയം: കലോത്സവ ഭക്ഷണ വിവാദം നിലനില്‍ക്കെ, പഴയിടം മോഹനന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്‍. കലോത്സവത്തിലേക്ക് തിരിച്ചു വരുന്ന കാര്യത്തില്‍ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നെന്ന് സന്ദര്‍ശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

'ഓണത്തിനും വിഷുവിനും ഇസ്റ്ററിനുമെല്ലാം നല്ല പായസം ഉണ്ടാക്കി തന്നിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ ഞങ്ങളോടൊപ്പം നിന്ന തിരുമേനിയെ എങ്ങനെ മറക്കാനാകും. ഏതെങ്കിലും തരത്തില്‍ മറന്നാല്‍ വലിയ തരത്തിലുള്ള അധാര്‍മികതയാകും.നിരവധി സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ട് പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കുയും കല്യാണങ്ങള്‍ നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ നന്‍മ നിറഞ്ഞ അദ്ദേഹത്തിന്റെ മനസ്സാണ്.'- വാസവന്‍ പറഞ്ഞു. 

സര്‍ക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ല. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കുണ്ടാക്കാനോ പോകില്ല. പരമസാത്വികനായ തിരുമേനിയാണ്. കലോത്സവത്തിലേക്ക് തിരിച്ചു വരുന്ന കാര്യത്തില്‍ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രതിനിധി ആയിട്ടല്ല മന്ത്രി കാണാന്‍ വന്നതെന്നും സഹോദരനെപ്പോലെയാണ് കാണുന്നതെന്നും പഴയിടം പറഞ്ഞു. 

കലോത്സവത്തിന് മാംസാഹാരം വിളമ്പാത്തതിന് പഴയിടത്തിന് നേരെ ഒരുവിഭാഗം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇനിമുതല്‍ കലോത്സവത്തിന് പാചകം ചെയ്യാനില്ലെന്ന് പഴയിടം പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com